എസ്‌ഐയെ സംരക്ഷിക്കുന്നത് ക്വട്ടേഷന്‍ ബന്ധമുള്ള രാഷ്ട്രീയ നേതാക്കന്മാര്‍

Sunday 1 January 2017 10:18 pm IST

കളമശേരി: ഏലൂര്‍ പോലീസ് സ്‌റ്റേഷനിലിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകനടക്കം നാലു പേരെ രാത്രി മുഴുവന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം എറണാകുളം നോര്‍ത്ത് സിഐ യെ ഏല്‍പ്പിച്ചതായി സിറ്റി കമ്മീഷണര്‍ അറിയിച്ചു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് രണ്ട് യുവാക്കള്‍ ആശുപത്രി വിട്ടത്. സമീപ പോലീസ് സ്‌റ്റേഷനുകളില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിച്ച കേസില്‍ അതാത് സ്‌റ്റേഷനുകളിലെ എസ്‌ഐ മാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏലൂര്‍ എസ്‌ഐ യ്ക്ക് മാത്രം ഇളവ് നല്‍കിയതില്‍ എസ്‌ഐ മാര്‍ക്കിടയില്‍ മുറുമുറുപ്പുണ്ട്. ഗുണ്ടാവിളയാട്ടവും മയക്ക് മരുന്ന് മാഫിയകളുടെ അഴിഞ്ഞാടലും നടന്നിട്ടും ഏലൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ സംരക്ഷിക്കപ്പെടുന്നത് ഗുണ്ടകളുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ സമ്മര്‍ദ്ദം കൊണ്ടാണെന്നും സൂചനയുണ്ട്. കഴിഞ്ഞ മാസം 8 ന് രാത്രി മഞ്ഞുമ്മല്‍ പള്ളിപ്പരിസരത്തുനിന്ന് പിടികൂടിയ നാലു പേരില്‍ പെട്ട ഇവരെ ഏലൂര്‍ എസ്‌ഐ രാത്രി മുഴുവന്‍ മര്‍ദ്ദിച്ചെന്നാണ് കേസ്. കളമശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് വെള്ളിയാഴ്ച ജാമ്യം നല്‍കിയിരുന്നു. അതിനു ശേഷമാണ് രണ്ട് പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഏലൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത നാലു പേരില്‍ 3 പേര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ്. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഏലൂര്‍ സ്വദേശികളായ വിഷ്ണു, അഖിന്‍ എന്നിവരും മനു, വിനായകന്‍ എന്നിവരുമാണ് പരാതി നല്‍കിയതി. ഏലൂര്‍ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കളും പോലീസ് കപ്ലെയിന്റെ് അതോറിറ്റിയ്ക്ക് പരാതി നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.