അബുദാബി: മുബദല ലോക ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കിരീടം മുന്‍ ഒന്നാം നമ്പര്‍ റാഫേല്‍ നദാലിന്. ലോക ഒന്നാം നമ്പര്‍ ആന്‍ഡി മുറയെ കീഴടക്കി ഫൈനലിലെത്തിയ 11ാം റാങ്കുകാരന് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ കീഴടക്കി, സ്കോര്‍: 6-4, 7-6.
കഴിഞ്ഞ വര്‍ഷം ഭൂരിഭാഗവും പരിക്കു മൂലം നഷ്ടപ്പെട്ട നദാലിന് യുഎഇയിലെ നേട്ടം ഈ വര്‍ഷം കരുത്താകും. മുറെയടക്കമുള്ള മുന്‍നിര താരങ്ങള്‍ക്ക് മുന്നറിയിപ്പും.
സെമിയില്‍ കാനഡയുടെ മിലോസ് റാവൊനിക്കിനെയാണ് നദാല്‍ കീഴടക്കിയത്. ലൂസേഴ്സ് ഫൈനലില്‍ റാവോനിക്കിനെ തോല്‍പ്പിച്ച് ആന്‍ഡി മുറെ മൂന്നാം സ്ഥാനം നേടി, സ്കോര്‍: 6-3, 7-6. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെയാണ് നദാല്‍ മടക്കിയത്. ഈ മാസം ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുന്‍നിരക്കാര്‍ക്ക് വെല്ലുവിളിയാകും നദാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: