നാഗ്പ്പൂര്‍: ഝാര്‍ഖണ്ഡിനെതിരായ സെമി ഫൈനലില്‍ ഗുജറാത്തിന് മികച്ച തുടക്കം. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 283ല്‍ ഗുജറാത്ത്.
ഓപ്പണര്‍ പി.കെ. പഞ്ചലിന്റെ (144 നോട്ടൗട്ട്) സെഞ്ചുറിയാണ് ഗുജറാത്തിനെ തുണച്ചത്. 11ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് ഈ വലംകൈയന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്.
252 പന്ത് നേരിട്ട് 21 ഫോറുകള്‍ ഇതുവരെ നേടി. നായകന് പര്‍ഥിവ് പട്ടേലിന്റെ (62) അര്‍ധശതകവും ഗുജറാത്തിനെ തുണച്ചു. ഭാര്‍ഗവ് മറായി (39), സമിത് ഗോഹല്‍ (18) എന്നിവരുടെ വിക്കറ്റുകളും ആദ്യ ദിനം വീണു.
മന്‍പ്രീത് ജുനേജയാണ് (12 നോട്ടൗട്ട്) പഞ്ചലിനൊപ്പം ക്രീസില്‍. ഝാര്‍ഖണ്ഡിനായി വികാസ് സിങ് രണ്ടും, കൗശല്‍ സിങ് ഒന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: