ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 140 ാം ജയന്തി ആഘോഷം ഇന്ന് പെരുന്നയില്‍ നടക്കും. എന്‍എസ്എസ് ആസ്ഥാനവും പരിസരവും ദീപാലംകൃതമാണ്. ആഘോഷത്തില്‍ പങ്കുചേരാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമുദായാംഗങ്ങള്‍ ഇന്നലെ തന്നെ പെരുന്നയില്‍ എത്തിക്കഴിഞ്ഞു.
രാവിലെ 7.30 മുതല്‍ മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ആരംഭിക്കും. 10.45ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും. 11ന് ആരംഭിക്കുന്ന ജയന്തി സമ്മേളനം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ അനുസ്മരണ പ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, നോവലിസ്റ്റ് സി. രാധാകൃഷ്ണന് എന്നിവര്‍ സംസാരിക്കും. കവി മുതുകുളം ശ്രീധര്‍, എഴുത്തച്ഛന് പുരസ്കാര ജേതാവ് സി. രാധാകൃഷ്ണന് എന്നിവരെ ചടങ്ങില്‍ ആദരിക്കും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും ട്രഷറര്‍ ഡോ. എം. ശശികുമാര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: