വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണം: ഓഫീസേഴ്‌സ് അസോസിയേഷന്‍

Monday 2 January 2017 1:30 am IST

  കണ്ണൂര്‍: കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്റെയും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സംസ്ഥാന സമ്മേളനം സദ്ഗമയ കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ (ഡോ. .കെ. സേതുമാധവന്‍ നഗര്‍) മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വെറ്ററിനി ഡോക്ടര്‍മാരുടെ നിലവിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ മൂലം പദ്ധതി പ്രവര്‍ത്തനം താറുമാറാകുകയും ക്ഷീരമേഘല പ്രതിസന്ധിയിലുമായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സത്വര ശ്രദ്ധ ഈ പ്രശ്‌നത്തിലുണ്ടാവണമെന്ന് കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സമ്മേളനത്തോടനുബന്ധിച്ചുള്ള സുവനീര്‍ മേയര്‍ ഇ.പി.ലത പ്രകാശനം ചെയ്തു. വിരമിച്ച ഡോക്ടര്‍മാരെ ആദരിക്കലും കേരള ഗവ: വെറ്ററിനറി അസോസിയേഷന്‍ അവാര്‍ഡ് വിതരണവും എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ചുള്ള സര്‍ഗ്ഗ സന്ധ്യ കഥാകൃത്ത് സി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. രാഹുല്‍ ഐ.പി.എസ് (എന്‍.ഐ.എ) മുഖ്യാതിഥിയായി പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് വനിതാ വെറ്ററിനറി ഡോക്ടര്‍മാരുടെ സര്‍ഗ്ഗ സൃഷ്ടികളുടെ പ്രദര്‍ശനം നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.വി.ചന്ദ്രമോഹനന്‍ നായര്‍, കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. .കെ.ആര്‍ അരുണ്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ഡോ. സി.ശ്രീകുമാര്‍, പൂക്കോട് വെറ്ററിനറി കോളേജ് ഡീന്‍ ഡോ. കെ. വിജയകുമാര്‍, ഡോ.ടി.വി. ഉണ്ണിക്കൃഷ്ണന്‍, ഡോ.സായ് പ്രസാദ്, ഡോ.സജീവ് കുമാര്‍, ഡോ. .എ.എസ് രാജന്‍, ഡോ. സംഗീത് നാരായണന്‍, ഡോ. പി.കെ സന്തോഷ് , ഡോ. സുജന്‍ എം.പി, ഡോ. കെ. ജെ വര്‍ഗ്ഗീസ്, ഡോ. ബിന്ദ്യ ലിസ് എബ്രഹാം, ഡോ. ബീറ്റു ജോസഫ്, ഡോ. പത്മരാജ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്റെ പുരസ്‌കാരങ്ങള്‍ പി.കെ.ശ്രീമതി എംപി വിതരണം ചെയ്യും. വെറ്ററിനേറിയന്‍സ് വെല്‍ഫയര്‍ സൊസൈറ്റി അവാര്‍ഡുകള്‍ കളക്ടര്‍ മിര്‍ മുഹമ്മദ് അലി വിതരണം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.