കോഴിക്കോട്: കാലിക്കറ്റ് അഗ്രി- ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 40- ാമത് കാലിക്കറ്റ് ഫ്ളവര്‍ഷോ ജനുവരി 11 മുതല്‍ 17 വരെ ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടക്കും. ജനുവരി 10 ന് വൈകീട്ട് 5 മണിക്ക് മറൈന്‍ ഗ്രൗണ്ടില്‍ നിന്ന് പുഷ്പാലകൃതമായ വാഹന ജാഥ ആരംഭിക്കും.
കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് ഫ്ളവര്‍ഷോ -2017 ബ്രോഷര്‍ ജില്ലാ കലക്ടറും, സൊസൈറ്റി പ്രസിഡന്റുമായ എന്‍.പ്രശാന്ത്, കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡന്റ് കമാല്വരദൂരിന് നല്കി പ്രകാശനം ചെയ്തു.
അഡ്വ. തോമസ് മാത്യു, അഡ്വ.എം. രാജന്, അജിത്ത് കുരിത്തടം,പി.സുന്ദര്‍ദാസ്, പി.കെ. കൃഷ്ണനുണ്ണിരാജ, കെ. വിക്രമന്, കെ.ബി. ജയാനന്ദ, യു.ബി.ബ്രിജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: