ബിയർ ബോട്ടിൽ തലയ്ക്കടിച്ച് യുവാവ് മരിച്ചു

Monday 2 January 2017 10:49 am IST

ന്യൂദല്‍ഹി: പുതുവര്‍ഷ ആഘോഷത്തിനിടെ ബിയര്‍ ബോട്ടില്‍ തലയ്ക്കടിച്ച യുവാവ് മരിച്ചു. ലുധിയാന സ്വദേശിയായ ദീപക് ടണ്ഠന്‍ എന്ന യുവവാണ് മരിച്ചത്. ദല്‍ഹിയിലെ ഹൗസ് ഖാസ് പ്രദേശത്താണ് സംഭവം. ബാറില്‍ മദ്യപിച്ചിരുന്ന ദീപക് ഇവിടെ പാട്ടു വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്ന് ബിയര്‍ ബോട്ടില്‍ സ്വന്തം തലയില്‍ അടിച്ചുപൊട്ടിക്കുകയായിരുന്നു. ദീപകിനെ ഉടന്‍തന്നെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിലായിരുന്നു ദീപക്കെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.