റിയാദ്: സൗദി അറേബ്യയില്‍ ജഡ്ജിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയില്‍. ജഡ്ജിയെ തട്ടിക്കൊണ്ടുപോയവര്‍ക്കു സഹായം നല്കിയ മൂന്നു പേരെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 13ന് രാവിലെ ജഡ്ജിയുടെ വീടിനുമുന്നില്നിന്നായിരുന്നു ജഡ്ജിയെ തട്ടിക്കൊണ്ടു പോയത്. ജഡ്ജിയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
മൂന്നുമാസം മുമ്പ് ആഭ്യന്തര മന്ത്രാലയം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരാണ് ജഡ്ജിയെ തട്ടിക്കൊണ്ടു പോകുന്നതില്‍ നേരിട്ട് പങ്കാളികളായ മൂന്നുപേരും. ഇവരെ ആഭ്യന്തര മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുപേരെ ഇനിയും പിടികൂടാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: