അഗ്‌നി 4 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Monday 2 January 2017 2:27 pm IST

ന്യൂദല്‍ഹി: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി 4 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. 4000 കിലോമീറ്റര്‍ ദൂരപരിധി ലക്ഷ്യമാക്കാന്‍ കഴിയുന്നതാണ് അഗ്‌നി 4. കോമ്പൊസിറ്റ് റോക്കറ്റ് മോട്ടോര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്.കഴിഞ്ഞദിവസം അഗ്‌നി 5 വിജയകരമായി വിക്ഷേപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.