ന്യൂദല്‍ഹി: സുപ്രീംകോടതി വിധി ക്രിക്കറ്റിന്റെ വിജയമെന്ന് ആര്‍എം. ലോധ. കഴിഞ്ഞ ജൂലൈയിലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ നടപടി ഒഴിവാകുമായിരുന്നു.
നിര്‍ദ്ദേശങ്ങള്‍ ഇനി നടപ്പാകുമെന്നാണ് പ്രതീക്ഷ. വ്യക്തികള്‍ക്കെതിരായ റിപ്പോര്‍ട്ടല്ല താന്‍ നല്‍കിയത്. വ്യക്തികള്‍ വന്നുപോകുന്നവരാണ്. ഘടനാപരമായ മാറ്റമാണ് നിര്‍ദ്ദേശിച്ചത്. എക്കാലത്തെയും മികച്ച ഭരണം ക്രിക്കറ്റില്‍ ഇനിയുണ്ടാകുമെന്ന് ഉറപ്പുണ്ട്. അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: