ഇരിട്ടി: മറ്റു കുട്ടികളുമായി കളിക്കുന്നതിനിടയില്‍ വാതില്കര്ട്ടന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. ആറളം പെരുംപഴശ്ശിയിലെ പരേതയായ ചാത്തോത്ത് ആയിഷ-ഇബ്രാഹീം ദമ്പതികളുടെ മകന് മുഹമ്മദ് ആദില്‍ (12) ആണ് മരിച്ചത്. കൊളച്ചേരി യുപി സ്കൂള്‍ ആറാം തരം വിദ്യാര്‍ത്ഥിയായിരുന്നു. നാല്‍പ്പതു ദിവസം മുന്‍പാണ് ആദിലിന്റെ ഉമ്മ ആയിഷ മരിച്ചത്. കമ്പിലില്‍ ഉപ്പയുടെ വീട്ടില്‍ താമസിക്കുന്ന ആദില്‍ മാതാവിന്റെ നാല്‍പ്പതാം ദിവസത്തിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് ആറളത്തെ വീട്ടിലെത്തിയതായിരുന്നു. ഇതിനിടെ മറ്റു കുട്ടികളുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഉടനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: റാഷിക്ക്, ഇര്‍ഷാദ്, ആനിഫ്. ഇരിട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: