അരിമുള ജലനിധി പദ്ധതി തട്ടിപ്പ് അന്വേഷിക്കണം : ബിജെപി

Monday 2 January 2017 7:07 pm IST

കല്‍പ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അരിമുളയിലെ ജലനിധി പദ്ധതി തട്ടിപ്പ് അന്വേഷിക്കണമെന്ന് ബിജെപി വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. പുതൂര്‍ ശുദ്ധജല വിതരണ പദ്ധതിക്കുവേണ്ടി ആര്‍ക്കുവേണ്ടാത്ത സ്ഥലം മോഹവില കൊടുത്താണ് വാങ്ങിയത്. ഇടപാടുമായി ബന്ധപ്പെട്ട് വാര്‍ഡ് മെമ്പര്‍ വന്‍ വെട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഇതിനെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി എട്ടാം വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പദ്ധതിക്കുവേണ്ടി കണിയാമ്പറ്റ പഞ്ചായത്ത് അരിമുള വാര്‍ഡില്‍തന്നെ സൗജന്യമായി സ്ഥലം നല്‍കാന്‍ തയ്യാറായി നിരവധി പേര്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് പൊന്നുംവില നല്‍കി ഭൂമി വാങ്ങിയതെന്ന് ബിജെപി ആരോപിച്ചു. ഇടപാടില്‍ ജലനിധി ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കും അന്വേഷണ വിധേയമാക്കണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി അരിമുളയില്‍ ചികിത്സാസഹയാം അനുവദിച്ചതിലും വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അനര്‍ഹരായ നിരവധിപേരാണ് ഇവിടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് തെളിവ് നല്‍കാന്‍ ബിജെപി തയ്യാറാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തിയ ഇത്തരം തട്ടിപ്പുകളും അന്വേഷണ വിധേയമാക്കണം. വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ വര്‍ഗ്ഗീയ ധുവ്രീകരണം നടത്താന്‍ ചില കേന്ദ്രങ്ങള്‍ കിണഞ്ഞുശ്രമിക്കുന്നു. അപകടകരമായ ഇത്തരം അവസ്ഥകള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ബിജെപി തയ്യാറാകുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രസിഡന്റ് എം.പി.സമ്പത്ത്കുമാര്‍, സെക്രട്ടറി എ.ആ ര്‍.രജീഷ്, എ.കേശവന്‍, ഒ. എം.ഗോപി, സി.ജി.വിനോദ്, കെ.സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.