പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് ഗതാഗതയോഗ്യമാക്കണം

Monday 2 January 2017 7:08 pm IST

കല്‍പ്പറ്റ : കോഴിക്കോടുനിന്നും വയനാട്ടിലേക്കുള്ള പൂഴിത്തോട് - പടിഞ്ഞാറത്തറ ബൈപാസ് റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോഴിക്കോടുനിന്നും വയനാട്ടിലേക്ക് എത്തിച്ചേരുന്നതിന് നിലവിലുള്ള താമരശ്ശേരി ചുരം റോഡിലെ വാഹന ബാഹുല്യവും ദുഷ്‌ക്കരമായ യാത്രയും കണക്കിലെടുത്ത് പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് റോഡ് ഗതാഗതയോഗ്യമാക്കണം. പതിനേഴ് കിലോമീറ്റര്‍ ലാഭിക്കാവുന്ന യാത്രാസൗകര്യമുള്ളതും എണ്‍പത് ശതമാനത്തോളം പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുള്ളതുമാണ് ഈ പാത. അധികൃതരുടെ അനാസ്ഥ ഒന്നുകൊണ്ടുമാത്രമാണ് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കാത്തത്. അധികൃതര്‍ അനാസ്ഥ വെടിയണമെന്നും ജനോപകാര പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പൂഴിത്തോട് - പടിഞ്ഞാറത്തറ ബൈപാസ് റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കത്തപക്ഷം സമരപരിപാടികള്‍ ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപി സംസ്ഥാന സമിതിയംഗം കെ.സദാനന്ദന്‍ യോഗം ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, സെക്രട്ടറിമാരായ കെ.പി.മധു, കെ.ശ്രീനിവാസന്‍, അല്ലി റാണി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.അനന്തന്‍, സുനിത, ബാലകൃഷ്ണന്‍, സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.