പുതുവര്‍ഷത്തിലും കണ്ണീരൊഴിയാതെ കര്‍ഷകര്‍

Monday 2 January 2017 7:30 pm IST

കുട്ടനാട്: പുതുവര്‍ഷത്തിലും കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് കണ്ണീര്‍ കാലംതന്നെ മിച്ചം. രണ്ടാം കൃഷിയിലെ നെല്ല് സിവില്‍ സപ്ലേസ് സംഭരിച്ച ഇനത്തിലുള്ള പണം കര്‍ഷകര്‍ക്ക് ലഭിക്കാത്തതാണ് ദുരിതത്തിന് കാരണം. സംസ്ഥാനത്തെ പത്ത് ജില്ലകളിലായ ഇരുനൂറ്റിമുപ്പത്തിയാറ് കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതില്‍കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ മാത്രം അറുപത്തിയഞ്ച് കോടി രൂപ കര്‍ഷകര്‍ക്ക് കിട്ടാനുണ്ട്. രണ്ടാം കൃഷി നടത്തി നെല്ല് നല്‍കിയതിന്റ് പണം കൃത്യമായി ലഭിക്കാത്തതിനാല്‍ പുഞ്ചകൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് വളംവാങ്ങാന്‍പോലും കാശില്ലാതായിരിക്കുകയാണ്. നോട്ട് നിരോധനം ഉള്ളതിനാല്‍ കൈ വായ്പ പോലും ലഭിക്കാതെ കര്‍ഷകര്‍ വട്ടം ചുറ്റുകയാണ്.അതേസമയം എഴുപത് ദിവസം കഴിഞ്ഞാല്‍ പുഞ്ചകൊയ്ത്ത് ആരംഭിക്കാനുള്ള സമയമാകും. സംസ്ഥാന സര്‍ക്കാറിന്റ് വിഹിതം കൃത്യമായി ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് കര്‍ഷകര്‍ ചൂണ്ടി കാണിക്കുന്നു. നെല്‍ കര്‍ഷകരുടെ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവ്വമായി പരിഗണിക്കുന്നില്ലെന്നാണ് കര്‍ഷക സംഘടനകളുടെ പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.