മങ്കൊമ്പ്: കേബില്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ കണ്വന്ഷന് നാലിന് മുട്ടാറില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെന്റ്ജോര്‍ജ് മതബോധന കേന്ദ്രം ഹാളില്‍ രാവിലെ 10ന് തോമസ് ചാണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. കേരള വിഷന്‍ ബ്രോഡ്ബാന്റിന്റെ ഉദ്ഘാടനം പ്രതിഭ ഹരി എംഎല്‍എ നിര്‍വഹിക്കും.
ജില്ലാ പ്രസിഡന്റ് സുധിന്‍ പാമ്പാല അദ്ധ്യക്ഷത വഹിക്കും. സി.എഫ്. തോമസ് എംഎല്‍എ വിശിഷ്ടാതിഥിയാകും. പത്രസമ്മേളനത്തില്‍ സുധിന്‍ പാമ്പാല, നിസാര്‍ കോയാപ്പറമ്പന്, ഷിബു, ലതീഷ്കുമാര്‍, അജിത്ത്കുമാര്‍ പിഷാരത്ത്, രാജേഷ് സോമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: