സ്‌കൂള്‍ തല്ലിത്തകര്‍ത്ത സംഭവം: ജനാധിപത്യത്തോടുളള വെല്ലുവിളി: പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

Monday 2 January 2017 8:31 pm IST

കണ്ണൂര്‍: നിത്യാനന്ദഭവന്‍ സ്‌ക്കൂളിലെ സിപിഎം അക്രമം ജനാധിപത്യത്തോടുളള വെല്ലുവിളിയാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസങ്ങളായി ആദ്ധ്യാത്മിക ആചാര്യന്മാര്‍ക്കു നേരെയും ക്ഷേത്രങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പേരെടുത്ത് പറഞ്ഞും ആക്ഷേപാര്‍ഹമായ പ്രസ്താവന നടത്തിവരികയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ജയരാജന്റെ പ്രസ്താവനയാണ് ഇത്തരം അക്രമസംഭവങ്ങള്‍ക്ക് പ്രേരണയാവുന്നത്. പ്രേരണാക്കുറ്റത്തിന് ജയരാജനെതിരെ കേസെടുക്കണം. സ്‌കൂളിലെ അക്രമം ഇടത് ഫാസിസസമാണ്. ക്യാമ്പില്‍ ആയുധപരിശീലനം നടത്തുകയാണെന്ന പ്രചാരണം നടത്തി സ്‌കൂള്‍ അക്രമിക്കുന്നത് ദുഖകരമാണ്. എല്ലാസംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. സിപിഎം അക്രമത്തിന്റെ മാര്‍ഗത്തിലാണ്. സമനില തെറ്റിയ ചില നേതാക്കളുടെ ഭ്രാന്തന്‍ നിലപാടുകളാണ് കാരണം. ഇവരെ നിലനിര്‍ത്തണമോയെന്ന് സിപിഎം നേതൃത്വം ചിന്തിക്കണം. സമാധാനത്തിനു വേണ്ടി എല്ലാവരും പരിശ്രമിക്കുമ്പോള്‍ ഇതിനെതിരായ നിലപാടാണ് ജയരാജന്. ഒരു ഭാഗത്ത് സമാധാനചര്‍ച്ചയും മറുഭാഗത്ത് അക്രമവും എങ്ങനെ ഒന്നിച്ചു കൊണ്ടുപോവാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജില്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.