കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന ചാനലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഷാജു ചമ്മിനി ഡിജിപിക്ക് പരാതി അയച്ചു.
റിപ്പോര്‍ട്ടര്‍ ചാനലാണ് പ്രധാനമന്ത്രിയുടെ തല മോര്‍ഫ് ചെയ്ത് വികൃതമായി ചിത്രീകരിച്ച് ചാനലിന്റെ ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്ത്തിപ്പെടുത്തുന്നതിനെതിരെ നടപടിയെടുക്കുമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും തക്കതായ നടപടികളെടുക്കാത്തത് ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: