ആലപ്പുഴ: 84-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് കുട്ടനാട്ടില്‍ നിന്നു വന്ന തീര്‍ത്ഥാടകര്‍ ചാത്തന്നൂരില്‍ വാഹന അപകടത്തില്‍പ്പെട്ട് രണ്ട് പേര് മരണപ്പെട്ടിരുന്നു. ഇവരുടെ വീടു സന്ദര്‍ശിച്ച സന്യാസിശ്രേഷ്ഠന്മാരായ ഗുരുപ്രസാദ് സ്വാമിജി ഋതംബരാനന്ദ സ്വാമിജി എന്നിവരാണ് ധനസഹായം പ്രെഖ്യാപിച്ചത് വാഹന അപകടത്തില്‍ മരണപ്പെട്ട സന്തോഷ് ഐഷാ ഗോപിനാഥ് എന്നിവര്‍ക്കാണ് ഒര് ലക്ഷം രൂപ വീതം ധനസഹായം നല്കുന്ന വിവരം പ്രെഖ്യാപിച്ചത്.
ഗുരുധര്‍മ്മ പ്രചരണ സഭ യുടെ യുഎഇ യുണിറ്റാണ് ആദ്യധനസഹായം ആയ ഒരു ലക്ഷം രൂപ നല്‍കുന്നത്. യുഎഇ കോര്‍ഡിനേറ്റര്‍ അനില്‍ തടാലില്‍ സഭയുടെ കോര്‍ഡിനേറ്റര്‍ വിദ്യാധരന് ജില്ലാ പ്രസിഡന്റ് ആര്.സി. രാജീവ് ശിശുപാലന്. മണ്ഡലം സെക്രട്ടറി ചന്ദ്രശേഖരന് പ്രകാശ് കുട്ടനാട് മുന്‍ എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ മുരളി കുടശ്ശനാട് തുടങ്ങിയവരും സ്വാമിമാര്‍ക്കൊപ്പം അപകടത്തില്‍ മരണപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: