ദേവസ്വം ബോര്‍ഡ് കോടതിയിലേക്ക്

Monday 2 January 2017 9:22 pm IST

ശബരിമല: വിതരണത്തിന് ആവശ്യത്തിന് അപ്പമില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്ന ഭക്ഷ്യസരുക്ഷാ വിഭാഗത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കമെന്ന് ഒരു ബോര്‍ഡംഗം പറഞ്ഞു. ഭക്തര്‍ കൊണ്ടുവരുന്ന അരി ഉപയോഗിക്കാതിരുന്നാല്‍ ബോര്‍ഡിന് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന വിവരം കോടതിയെ ധരിപ്പിക്കും. ഇവ സംഭരിച്ച് കഴുകി ഉണക്കിയശേഷം ഉപയോഗിക്കാനുള്ള അനുമതി തേടും. ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയില്‍നിന്നും അരി വാങ്ങി നിര്‍മ്മാണത്തിന് ഉപയോഗിക്കുകയെന്ന നിര്‍ദ്ദേശവും കോടതിക്ക് മുന്നില്‍ വയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.