ചെന്നൈ: ചെന്നൈ ഓപ്പണ്‍ ടെന്നീസില്‍ റഷ്യയുടെ ഡാനിയല്‍ മെദ്വദേവ്, ബെല്‍ജിയത്തിന്റെ സ്റ്റീവ് ഡാര്‍സിസ് എന്നിവര്‍ രണ്ടാം റൗണ്ടില്‍. മെദ്വദേവ് ബ്രസീലിന്റെ തിയാഗൊ മൊണ്ടെയ് രെയൊ കീഴടക്കി, സ്കോര്‍: 6-3, 6-3. ഡാര്‍സിസ് യോഗ്യതാ മത്സരം ജയിച്ചെത്തിയ ക്രൊയേഷ്യയുടെ നികോളമെക്റ്റിക്കിനെ തോല്‍പ്പിച്ചു, സ്കോര്‍: 6-2, 6-3.
ഇസ്രയേലിന്റെ ദുദി സെലയും ആദ്യ റൗണ്ട് പിന്നിട്ടു. ബോസ്നിയയുടെ ദാമിര്‍ സുമഹറിനെ കീഴടക്കി, സ്കോര്‍: 6-2, 6-2.
ഡബിള്‍സില്‍ ഓസ്ട്രിയയുടെ യുര്‍ഗന്‍ മെല്സെര്-അര്‍ജന്റീനയുടെ റെന്സൊ ഒലിവൊ സഖ്യം ജര്‍മനിയുടെ ആന്ദ്രെ ബെഗ്മാന്-തായ്പേയിയുടെ യെന്‍ ഷന് ലു കൂട്ടുകെട്ടിനെ കീഴടക്കി, സ്കോര്‍: 4-6, 7-6, 11-9.
പ്രതികരിക്കാൻ ഇവിടെ എഴുതുക: