കൊച്ചി: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷനിലും (കെസിഎ) അഴിച്ചുപണി. പ്രസിഡന്റ് ടി.സി. മാത്യുവും സെക്രട്ടറി ടി.എന്‍. അനന്തനാരായണനും സ്ഥാനമൊഴിഞ്ഞു. ബി. വിനോദ് കുമാറാണ് പുതിയ പ്രസിഡന്റ്. ജയേഷ് ജോര്‍ജിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന കെസിഎ പ്രത്യേക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാരടക്കം മറ്റു ഭാരവാഹികളും രാജിവച്ചു. അഡ്വ. ശ്രീജിത്ത് വി. നായരാണ് പുതിയ ട്രഷറര്‍. രജിത്ത് രാജേന്ദ്രന്, വി.ബി. ഇഷാഖ്, നാസര്‍ മച്ചാന് എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍. വി.ജി. രഘുനാഥ് ഫിനാന്‍സ് കമ്മിറ്റി ചെയര്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: