ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്സണലിന് ജയം. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി. ഇതോടെ, 40 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്താനുമായി പീരങ്കിപ്പടയ്ക്ക്.
പതിനേഴാം മിനിറ്റില്‍ ഒലിവര്‍ ഗിറൗഡും 56ാം മിനിറ്റില്‍ അലക്സ് ഇവോബിയുമാണ് ആഴ്സണലിനായി സ്കോര്‍ ചെയ്തത്. സ്കോര്‍പ്പിയന്‍ കിക്കിലൂടെയാണ് ഗിറൗഡ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്. അലക്സി സാഞ്ചസിന്റെ ക്രോസാണ് ഗിറൗഡ് പോസ്റ്റിലേക്കു തിരിച്ചുവിട്ടത്.
മറ്റൊരു കളിയില്‍ വാറ്റ്ഫോര്‍ഡിനെ ഒന്നിനെതിരെ നാലു ഗോളിന് കീഴടക്കി ടോട്ടനം ഹോട്സ്പര്‍ നാലാംസ്ഥാനത്തേക്കുയര്‍ന്നു. ടോട്ടനത്തിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും 39 പോയിന്റെങ്കിലും ഗോള്‍ശരാശരി ടോട്ടനത്തെ തുണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: