കോട്ടയം: സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മുട്ടത്തുവര്‍ക്കി പുരസ്കാരം എഴുത്തുകാരന് എന്‍.പ്രഭാകരന്. 33,333 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മെയ് 28 ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
ചെറുകാട് അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, യു. പി. ജയരാജ് അവാര്‍ഡ്, പാട്യം ഗോപാലന് സ്മാരക അവാര്‍ഡ്, ബഷീര്‍ സാഹിത്യ അവാര്‍ഡ്, ഇ.എം.എസ് പുരസ്കാരം, മേലൂര്‍ ദാമോദരന്‍ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പുലിജന്മം, ബഹുവചനം, ജന്തുജനം, രാത്രിമൊഴി, ജനകഥ, എന്‍.പ്രഭാകരന്റെ കഥകള്‍ , ഏഴിനും മീതെ തുടങ്ങിയവയാണ് പ്രഭാകരന്റെ പ്രധാനപ്പെട്ട രചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: