ഇടുക്കി ഉണര്‍ന്നത് അരും കൊലയുടെ വാര്‍ത്ത കേട്ട്

Monday 2 January 2017 9:46 pm IST

  ഇടുക്കി: യുവതി മാരകമായി വെട്ടി കൊലചെയ്ത വാര്‍ത്ത് കേട്ടാണ് ഇന്നലെ ജില്ല ഉണര്‍ന്നത്. ജില്ലയില്‍ തന്നെ ഇത്തരത്തിലുള്ള അരും കൊലകള്‍ അപൂര്‍വ്വമായാണ് ഉണ്ടായിട്ടുള്ളത്. ഇന്നലെ രാത്രി 1 മണിയോടെയാണ് ഒഡീഷ സ്വദേശിനിയായ യുവതിയെ തലയ്ക്ക് മാരകമായി വെട്ടേറ്റ് മരിച്ച നിലയില്‍ ഒപ്പം തെയില തോട്ടത്തില്‍ ജോലി ചെയ്യുന്നവര്‍ കണ്ടെത്തുന്നത്. കുട്ടിക്കാനം കള്ളിവേലിലെ തേയിലത്തോട്ടത്തിനുള്ളില്‍ വീട്ടില്‍ നിന്നും അല്‍പദൂരം താഴോട്ട് മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായ നിലയിലായിരുന്നു. തലയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലെല്ലാം മാരകമായ രീതിയില്‍ നിരവധി തവണ വെട്ടിയിട്ടുണ്ട്. കീറിയ ഒരു ബൗസ് മാത്രം ധരിച്ച നഗ്നയായ നിലയിലായിരുന്നു മൃതദേഹം. പീഡന ശ്രമത്തിനിടെ കൊലപ്പെടുത്തിയതാകാം എന്നാണ് സംശയം . ബാലസോര്‍ ജില്ലയിലെ ദേവിഗുണ്ഡ യമുന പോലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന കുണ്ടന്‍ മാഗിയുടെ ഭാര്യ സബിത മാഗി(30) യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോലിയ്ക്ക് പോയിരുന്ന ഭര്‍ത്താവ് തിരച്ചെത്തിയപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മൃതദേഹം കണ്ടെത്തുന്നത്. മകളെയും ഭാര്യയെയും ഞായറാഴ്ച തോട്ടം അവധിയായതിനാല്‍ ബന്ധുവീട്ടിലിരുത്തിയ ശേഷമാണ് ഭര്‍ത്താവ് ജോലിയ്ക്ക് പോയത്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ മാത്രമാണ് കാണാനായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പീരുമേട് സിഐയ്ക്കാണ് സംഭവത്തില്‍ അന്വേഷണ ചുമതല. തോട്ടത്തില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി എടുക്കുന്നുണ്ട്. ഇവരുടെ വ്യക്തമായ വിവരം ഉടമ ശേഖരിച്ചിരുന്നില്ല എന്നതാണ് വിവരം. സംഭവ ശേഷം ഇത്തരത്തിലാരെങ്കിലും നാട് വിട്ടിട്ടുണ്ടോ എന്നാണ് പോലീ സ് പരിശോധിക്കുന്നത്. എന്നാല്‍ ഒഡീഷി ഭാഷ അറിയാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്. ഭര്‍ത്താവിന്റെ മൊഴിയെടുത്തെങ്കിലും സംശയാസ്പദമായതൊന്നും കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. എന്നാല്‍ നിരവധി പേരെ പോലീസ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത് വരുകയാണ്. 72 ഓളം അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഭാഷ അറിയാവുന്ന ആളുടെ സഹായത്തോടെ കേസ് വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.