പഴയങ്ങാടി: മാതമംഗലം ബസ്സ്സ്റ്റാന്റ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ഉദ്ഘാടനം ചെയ്തു. ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷനായിരുന്നു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.പി.ബാലകൃഷ്ണന് (കടന്നപ്പള്ളി-പാണപ്പുഴ), പി.ഉഷ (കാങ്കോല്‍ ആലപ്പടമ്പ), പി.നളിനി(പെരിങ്ങോം വയക്കര), ജമീല കോളയത്ത് (ചെറുപുഴ), പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ എം.എസ്.നാരായണന് നമ്പൂതിരി, കണ്ണൂര്‍ ആര്‍ടിഒ കെ.എം.ഉമ്മര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബസ് സ്റ്റാന്റ് നിര്‍മിക്കുന്നതിന് 65 സെന്റ് സ്ഥലം വിട്ടുനല്‍കിയ സി.സി.മന്‍സൂര്‍, എം.കെ.അബ്ദുര്‍റഹ്മാന്‍, ഷാജഹാന്, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കുള്ള ഉപഹാരം സി.കൃഷ്ണന് എംഎല്‍എ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: