കുറവിലങ്ങാട് : സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് പഞ്ചായത്ത്,ദേവമാതാകോളേജ് എന്‍സിസി യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ ‘ജീവനം’ എന്ന പേരില്‍ രക്തദാന സന്നദ്ധരുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലഡ് ഡയറക്ടറിയുടെ പ്രകാശനം സിനിമതാരം പ്രൊഫ. ബാബു നമ്പൂതിരി പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന് കൈമാറികൊണ്ട് നിര്‍വ്വഹിച്ചു. ജീവനം ആഡ്രോയിഡ് ആപ്ലിക്കേഷന്‍ ലോഞ്ചിംഗും കലാസന്ധ്യ ഉദ്ഘാടനവും സിനിമതാരം മീനാക്ഷി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഷിബു തെക്കേമറ്റം ദേവമാതാകോളേജ് എന്‍സിസി ഓഫീസര്‍ ലെഫ്. സതീഷ്തോമസിനെ ആദരിച്ചു. സമ്മേളനത്തില്‍ സൗഹൃദ കൂട്ടായ്മയുടെ പ്രസിഡന്റ് വിഷ്ണു മോഹന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: