കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് കണ്ണൂര്‍ സ്കൗട്ട് ആന്റ് ഗൈഡ്സ് ഹാളില്‍ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്മാന് കൂടിയായമന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ മേയര്‍ ഇ.പി.ലത, എംപിമാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, എ എന്‍ ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ.ജയബാലന്‍ മാസ്റ്റര്‍, കെ.ശോഭ, വി.കെ.സുരേഷ് ബാബു, കോര്പ്പറേഷന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ.ടി.ഒ.മോഹനന്, വെള്ളോറ രാജന് തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം ബാബുരാജ് സ്വാഗതവും അക്കൗണ്ട്സ് ഓഫീസര്‍ പി.ഐ.സുഗുണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: