കണ്ണൂര്‍: വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സ്ഥിരമായി വൈസ് ചാന്‍സലറെ നിയമിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങളില്ലാതെ പുതിയ കോഴ്സുകളോ, നിലവിലെ കോഴ്സുകള്‍ക്ക് അധികം സീറ്റുകള്‍ അനുവദിക്കുകയോ ചെയ്യരുതെന്ന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
ഇന്ത്യന്‍ വെറ്ററിനറി അസാസിയേഷന്റെയും കേരള ഗവണ്മെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ രണ്ട് ദിവസമായി തുടര്‍ന്ന് വരുന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ സംസ്ഥാന സമ്മേളനത്തിന് കണ്ണൂര്‍ റബ്കോ ഓഡിറ്റോറിയത്തില്‍ തിരശ്ശീല വീണു.
സമാപന സമ്മേളനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്, ഡോ.ജി.നിര്‍മ്മലന്‍ ട്രസ്റ്റ് എന്നിവ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ജേതാക്കള്‍ക്ക് പി.കെ.ശ്രീമതി എംപി വിതരണം ചെയ്തു.
കേരള ഗവണ്മെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഡോ.കെ.ആര്.അരുണ്‍ കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഇന്ത്യന്‍ വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഡോ. ചന്ദ്രമോഹനന് നായര്‍, ഡോ.എന്‍.ആര്.ഹര്‍ഷകുമാര്‍, ഡോ. സി.കെ.ഖലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.മനോജ് എം.നായര്‍ സ്വാഗതവും ഡോ.വി.പ്രശാന്ത് നന്ദിയും അറിയിച്ചു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് ഭാരവാഹികളായി ഡോ.കുര്യന് കെ.ജേക്കബ്-പ്രസിഡണ്ട്, ഡോ.ഷമീം അബൂബക്കര്‍-ജനറല്‍ സെക്രട്ടറി എന്നിവരെയും കേരള ഗവണ്മെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന് ഭാരവാഹികളായി ഡോ.കെ.ആര്.അരുണ്‍ കുമാര്‍-പ്രസിഡണ്ട്, ഡോ.സി.ശ്രീകുമാര്‍-ജനറല്‍ സെക്രട്ടറി എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: