കോളയാട്: കോളയാട് കോളയാട് ഗ്രാമധ്വനി സ്വാശ്രയ സംഘം ക്രിസ്തുമസ് പുതുവത്സരാഘോഷവും കുടുംബ സംഗമവും കേരള ഗ്രാമീണ്‍ ബാങ്ക് കോളയാട് ബ്രാഞ്ച് മാനേജര്‍ കെ.ജെ.ജോസഫ് ഉല്‍ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് എം.ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. എടൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകന് ജോണ്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്കൂള്‍ പ്രവര്‍ത്തിപരിചയ മേളയില്‍ മികച്ച വിജയം നേടിയ ജോണ്‍ സക്കറിയ, അര്‍പ്പിത രഞ്ജിത്ത്, ആര്‍ദ്ര.എസ് എന്നീ വിദ്യാര്‍ഥികളെയും ചെസ്സ് മത്സരങ്ങളില്‍ ഫിഡ റേറ്റിംഗ് കരസ്ഥമാക്കിയ ലവന്.കെ, ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ് നേടിയ അഭന്യാമോഹന് എന്നീ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ഉപഹാരം നല്കി അനുമോദിച്ചു. കെ.ജെ.വിത്സന്, കെ.പി.ബൈജു, കെ.പി.പീറ്റര്‍, കെ.അജയഘോഷ് എന്നീവര്‍ ചടങ്ങിന് ആശംസ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് സംഘം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടിയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: