ഇരിട്ടി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് നയിക്കുന്ന ബി ജെ പി പ്രചാരണ ജാഥക്ക് ഇരിട്ടിയില്‍ നല്കുന്ന സ്വീകരണത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണയോഗം ഇരിട്ടി മാരാര്‍ജി മന്ദിരത്തില്‍ നടന്നു. കള്ളപ്പണ മുന്നണികള്‍ക്കെതിരെ, കൊലപാതക രാഷ്ട്രീയത്തിനെതിരെ, സഹകരണ പ്രതിസന്ധിക്കും, റേഷനരി നിഷേധത്തിനെതിരേയും നടത്തുന്ന പ്രചാരണ ജാഥ 11 ന് രാവിലെ 9 മണിക്ക് ഇരിട്ടിയില്‍ എത്തിച്ചേരും. യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വിജയന് വട്ടിപ്രം, മോഹനന് മാനന്തേരി എന്നിവര്‍ പ്രസംഗിച്ചു. എം.ആര്.സുരേഷ് കണ്‍വീനറും സജിത്ത്കീഴൂര്, രാമദാസ് എടക്കാനം ജോയന്റ് കണ്‍വീനര്‍ മാരുമായി സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: