കണ്ണൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് എബിവിപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കെ.രഞ്ജിത്ത് പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അക്രമിക്കപ്പെടുന്നതുമൂലം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വന്‍ ഭീതി സൃഷ്ടിക്കപ്പെടുകയാണ്. സിപിഎമ്മിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് വളപട്ടണത്തെ നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അക്രമിക്കപ്പെട്ടത്. വിദ്യാഭ്യാസ സമൂഹത്തിനു നേരെയുള്ള ഇത്തരം അക്രമങ്ങള്‍ സിപിഎം അവസാനിപ്പിക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: