കണ്ണൂര്‍: ഡോക്റുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ വീട്ടുവേലക്കാരി അറസ്റ്റില്‍. ചെറുപുഴ എച്ചിലാംപാറയിലെ കെ.വി.നളിനിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ എന്‍.എസ്.ടാക്കീസിന് സമീപത്തെ ഡോ.കനകലതയുടെ വീട്ടില്‍ നിന്നും നാല്പത് പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ നവംബര്‍ 18ന് കുടുബം ഗള്‍ഫിലേക്ക് പോകുമ്പോള്‍ വീട്നോക്കാന് വേലക്കാരിയായ നളിനിയെ ഏല്‍പ്പിച്ചിരുന്നു. പത്ത് വര്‍ഷമായി നളിനി ഇവിട ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസം കുടുംബം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. നളിനിയെ കണ്ണൂര്‍ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: