തളിപ്പറമ്പ്: ജ്യോത്സ്യര് വി.വി.മുരളീധര വാര്യരെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പട്ടുംവളയും നല്കി ആദരിച്ചു. ക്ഷേത്രം കൊട്ടുംപുറത്ത് നടന്ന ചടങ്ങില്‍ ദൈവജ്ഞരത്നം ബഹുമതിയും സമ്മാനിച്ചു. മേല്‍ശാന്തി പട്രോട്ടത്തില്ലത്ത് ഹരീഷ് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഉളിക്കല്‍ പരിക്കളം മഹാവിഷ്ണു ക്ഷേത്രകമ്മറ്റിയാണ് പട്ടും വളയും ഏര്‍പ്പെടുത്തിയത്. നാലമ്പലത്തിനകത്ത് നടന്ന ചടങ്ങില്‍ മേല്‍ശാന്തി, കീഴ്ശാന്തിമാര്‍, സ്ഥാനികര്‍ എന്നിവര്‍ സ്ഥാനപ്പേര് വിളിച്ചു. തുടര്‍ന്ന് കൊട്ടുംപുറത്തുവെച്ചും സ്ഥാനപ്പേര് വിളിച്ചുചൊല്ലി. ടിടികെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന് നമ്പൂതിരി, സി.വി.കൃഷ്ണകുമാര്‍, കൊടല് കോക്കുന്നം കൃഷ്ണന് നമ്പൂതിരി, പി.കുഞ്ഞിരാമന്, പ്രകാശന്, കെ.വി.ഉണ്ണികൃഷ്ണവാര്യര്‍, കെ.എന്‍.രാധാകൃഷ്ണന്, എ.എസ്.നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: