ശാസ്ത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

Tuesday 3 January 2017 10:02 am IST

മുക്കം: മുക്കം അനാഥശാല 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ആരംഭിച്ച ശാസ്ത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകളാണ് പ്രദര്‍ശനം കാണാനെത്തുന്നത് .ശാസ്ത്രവും ചരിത്രവും കൗതുക കാഴ്ചകളുടെ പ്രദര്‍ശനങ്ങളുമായി 50 ലേറെ സ്റ്റാളുകളും വിവിധ പരിപാടികളും എക്‌സിബിഷന്റെ ഭാഗമായുണ്ട്. തിങ്കളാഴ്ച മീഞ്ചന്ത ഫയര്‍ഫോഴ്‌സ് ഓഫീസര്‍ അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍ കാമ്പസില്‍ നടന്ന രക്ഷാപ്രവര്‍ത്തന ഡെമോ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ഹംസ പറമണ്ണയുടെ സര്‍പ്പ പ്രദര്‍ശനം, സംസാരിക്കുന്ന അമേരിക്കന്‍ പാവ, മാജിക് ഷോ, വിവിധ പെയ്ന്റിങ്‌സ്, പത്രങ്ങളില്‍ വന്ന ദുരന്ത മരണ വാര്‍ത്തകള്‍, പ്രശസ്ത ഫോട്ടോ ഗ്രാഫര്‍മാരുടെ ഭൂകമ്പ ബാധിത മേഖലകളിലെ ചിത്രങ്ങള്‍ തുടങ്ങി വ്യത്യസ്ഥമായ സ്റ്റാളുകള്‍ എക്‌സ്‌പോയ്ക്ക് മാറ്റുകൂട്ടുന്നു. മലയോര മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സ്റ്റാളുകളുമുണ്ട്. എം.എം.ഒ ഐ.ടി.ഐ ഒരുക്കിയ പവര്‍ സ്റ്റേഷന്‍, എം.എ.എം.ഒ കോളജ് ജേര്‍ണലിസം വിഭാഗം ഒരുക്കിയ ന്യൂസ് റൂം, ഹിറ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ സ്റ്റാളുകള്‍ തുടങ്ങിയവ മികച്ച നിലവാരത്തില്‍ പെടുന്നവയാണ്. സന്ദര്‍ശകര്‍ക്ക് സൗജന്യമായി പരിശോധനകളും ഒരുക്കിയിട്ടുണ്ട്. ദിവസവും സെമിനാറുകളും സാംസ്‌കാരിക സമ്മേളനവും എക്‌സിബിഷന്റെ ഭാഗമായുണ്ട്. ഇന്ന് ഉച്ചക്ക് രണ്ടിന് സമൂഹ ചിത്രരചന നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.