ദേവസ്വം ജീവനക്കാരെ ഇടതു സര്‍ക്കാര്‍ അവഗണിക്കുന്നു

Tuesday 3 January 2017 10:15 am IST

കോഴിക്കോട്: മലബാര്‍ ദേവസ്വം ജീവനക്കാരോട് ഇടതു സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുവാന്‍ ദേവസ്വം ജീവനക്കാരുടെ സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. മുന്‍ സര്‍ക്കാര്‍ നിയമിച്ച് കെ.ജയകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും കോടതിവിധികളും നടപ്പിലാക്കാതെ സര്‍ക്കാര്‍ പ്രഹസനമാക്കി മാറ്റി. ബോര്‍ഡ് പൊതുമേഖല സ്ഥാപനമായിപരിഗണിക്കപ്പെടുന്നതിനാല്‍ സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ മുന്‍ഗണന ലിസ്റ്റില്‍ പോലും ജീവനക്കാരെ ഉള്‍പ്പെടുത്തുന്നില്ല. മാര്‍ച്ച് ആദ്യവാരത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിക്കും. മാര്‍ച്ച് 23 ന് രാപ്പകല്‍ സമരം നടത്തും. ഒരേ ഒരു കേരളം ഒരൊറ്റ ദേവസ്വം എന്ന ആവശ്യമുന്നയിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെ പ്രചരണ ജാഥ സംഘടിപ്പിക്കും. യോഗത്തില്‍ സംസ്ഥാന കണ്‍വീനര്‍ വി.വി. ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. ജോ. കണ്‍വീനര്‍ എം.വി.ശശി, പ്രദീപ് കുമാര്‍ നമ്പീശന്‍, വിശ്വന്‍ വെള്ളലശ്ശേരി, ആനന്ദന്‍ കൂന്തിലോട്ട്, ബാബു നമ്പൂതിരി, സുനില്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.