നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് കൊടിയേറി

Tuesday 3 January 2017 11:26 am IST

നിലമ്പൂര്‍: ഇനി രണ്ടാഴ്ചക്കാല നിലമ്പൂര്‍ പാട്ടുത്സവലഹരിയിലാഴും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി വ്യാപാരികള്‍ ചേരിതിരിഞ്ഞ് ടൂറിസം ഫെസ്റ്റിവല്‍ ആഘോഷം നടത്തുന്നതാണ് രണ്ടാഴ്ചക്കാലം നിലമ്പൂരിനെ ഉത്സവലഹരിയിലാഴ്ത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നഗരസഭയും ടൂറിസം വകുപ്പും വ്യാപാരികളും സംയുക്തമായാണ് ഫെസ്റ്റിവല്‍ നടത്തിയിരുന്നതെങ്കിലും ഇക്കുറി നഗരസഭയും ടൂറിസം വകുപ്പും പിന്‍മാറിയതോടെ വ്യാപാരികള്‍ ചേരിതിരിഞ്ഞ് പരിപാടി നടത്തുകയാണ്. നിലമ്പൂര്‍ കോടതിപ്പടി മുതല്‍ ടൗണ്‍ വരെ ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ പരിപാടികള്‍ അരങ്ങേറും. കാര്‍ണിവലിന് പുറമേ ഗ്രാന്റ് സര്‍ക്കസ് കൂടി അഞ്ചാം തീയതി മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നതോടെ നിലമ്പൂരിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും. വാശിയോടെ വ്യാപാരികള്‍ രംഗത്ത് ഇറങ്ങുന്നത് നാട്ടുകാര്‍ക്ക് കൂടുതല്‍ കലാരൂപങ്ങള്‍ ആസ്വദിക്കാന്‍ അവസരമേകും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പാട്ടുത്സവത്തിന് തുടക്കമായി. ഇന്നലെ സംഗീതജ്ഞന്‍ രമേശ് നാരായണനും മകളും ഗായികയുമായ മൃദുല നാരായണനും ചേര്‍ന്ന് അവതരിപ്പിച്ച മൃദുല്‍ മല്‍ഹാര്‍ അരങ്ങേറി. നാളെ നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തിന് തുടക്കമാകും. എട്ട് മുതല്‍ പത്ത് വരെ മെഗാ ഷോകള്‍ അരങ്ങേറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.