ഇടത്‌ ഘടകകക്ഷികള്‍ നയം വ്യക്തമാക്കണം: പി.സി. ജോര്‍ജ്‌

Saturday 28 April 2012 8:26 pm IST

കോട്ടയം : വര്‍ഗീയത മുഖ്യ അജണ്ടയാക്കി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രചാരണ പരിപാടികളോടുള്ള നയം വ്യക്തമാക്കാന്‍ ഇടതുമുന്നണിയിലെ സിപിഐ അടക്കമുള്ള ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന്‌ ഗവ. ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ ആവശ്യപ്പെട്ടു. മതേതര രാഷ്ട്രീയത്തോടൊപ്പം എന്നും നിലയുറപ്പിച്ചിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വര്‍ഗീയതയുടെ മേലങ്കി അണിയിക്കാന്‍ പിണറായി സംഘം നടത്തുന്ന പരിശ്രമങ്ങള്‍ അപഹാസ്യമാണ്‌. സാമുദായിക സംഘര്‍ഷം വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുന്ന സിപിഎമ്മിന്റെ നാലാംകിട രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിന്റെ തെളിവാണ്‌ പിറവത്ത്‌ യു ഡി എഫിനുണ്ടായ വലിയ വിജയം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ മാര്‍ക്സിറ്റ്‌ പാര്‍ട്ടിയുടെ നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പ്രീണന പ്രചരണങ്ങള്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്‌ യോജിച്ചതല്ലെന്നും പി സി ജോര്‍ജ്‌ ചൂണ്ടിക്കാട്ടി.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.