ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിനെ കൈക്കൂലിക്കേസില്‍ പോലീസ് ചോദ്യം ചെയ്തു.വ്യവസായികളടക്കം നിരവധിപ്പേരില്‍ നിന്ന് വിലകൂടിയ സമ്മാനങ്ങളടക്കം നെതന്യാഹു കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് അഴിമതി വിരുദ്ധ വിഭാഗം മൂന്നു മണിക്കൂര്‍ ചോദ്യംചെയ്തത്.
നെതന്യാഹുവിന്റെ താമസ സ്ഥലത്തുവെച്ചായിരുന്നു ചോദ്യം ചെയ്യലെന്ന് പോലീസ് വക്താവ് വ്യക്തമാക്കി.എന്നാല്‍ അരോപണം അടിസ്ഥാനരഹിതമാണെന്നും, രാഷ്ട്രീയ പ്രതിയോഗികള്‍ തനിക്കെതിരെ ഉപയോഗിച്ച അവസാനത്തെ ആയുധമാണ് ഇതെന്നുമാണ് നെതന്യാഹുവിന്റെ വിശദീകരണം.
കേസില്‍ഉള്‍പ്പെട്ട ബിസിനസുകാരെയും അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്തിരുന്നു. അതേസമയം അന്വേഷണം സംബന്ധിച്ചോ ചോദ്യം ചെയ്യല്‍ സംബന്ധിച്ചോ പോലീസ് വൃത്തങ്ങള്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: