ന്യൂദല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം.അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ്, ബംഗാളിന്റെ ചില ഭാഗങ്ങളില്‍ എന്നിവിടങ്ങളിലാണു ഭൂചലനം ഉണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ത്രിപുരയിലെ അംബാസയാണെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു.ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: