കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ-ഇഎന്‍ടി വിഭാഗങ്ങളിലെ ഓപ്പറേഷന് തിയറ്ററിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു. ചുവരിലെ അടര്‍ന്നുവീണ ടൈലുകള്‍ മാറ്റുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളിലെ ശസ്ത്രക്രിയ മുടക്കമില്ലാതെ തുടരുന്നതായും ആശുപത്രി സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചത്. ചുവരിലെ ടൈലുകള്‍ ഇത്രവേഗം അടര്‍ന്നുവീണതിനെ കുറിച്ച് അന്വേഷണം നടത്തും.
ആശുപത്രിയുടെ മറ്റു ഭാഗങ്ങളില്‍ സീലിംഗ് അടര്‍ന്നുവീണതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ അടിയന്തരമായി നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി.ജയബാലന്‍, ടി.ടി.റംല എന്നിവരും ആശുപത്രി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: