കണ്ണൂര്‍: ചെറുവത്തൂരില്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ സിപിഎം നടത്തിയ അക്രമത്തിലും അത് തടയുന്നതില്‍ നിസ്സംഗത പാലിച്ച പോലീസ് അധികാരികളുടെ നടപടിയിലും സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എന്‍ഡിഎ കണ്ണൂര്‍ ജില്ലാ കണ്‍വീനറുമായ എ.കെ.സതീഷ് ചന്ദ്രന് മാസ്റ്റര്‍ പ്രതിഷേധിച്ചു. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും ദിനംപ്രതി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നും വിടപറയുന്നത് തടയുന്നതിനുള്ള ഗൂഡാലോചനയാണ് ചെറുവത്തൂരില്‍ നടന്ന അക്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടത്തിന്റെ ഭാഗമായ സിപിഎം അക്രമമാര്‍ഗ്ഗം കൈവെടിഞ്ഞില്ലെങ്കില്‍ പശ്ചിമബംഗാളിലെ സ്ഥിതി കേരളത്തിലുണ്ടാകുമെന്നും പ്രസ്താവന മുന്നറിയിപ്പ് നല്കി. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ സിപിഎം പോലീസിന്റെ ഒത്താശയോടെ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയഭേദമന്യേ യോജിച്ച് പ്രതിഷേധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: