പുതുശേരിയിലെ മുന്‍മന്ത്രിയെ വെട്ടിക്കൊന്നു

Tuesday 3 January 2017 5:22 pm IST

കാരക്കല്‍: പുതുശേരിയിലെ മുന്‍കൃഷി മന്ത്രി വിഎംസി ശിവകുമാറി(67)നെ ഗുണ്ടാ സംഘം വെട്ടിക്കൊന്നു.  ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഒരു കെട്ടിടം പണി നോക്കാന്‍ തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനു പോകവെ നേരാവി ടിആര്‍ പട്ടണത്തു വച്ച് ഗുണ്ടകള്‍ കാര്‍ തടഞ്ഞ് മുന്‍മന്ത്രിയെ അരിവാളിന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴിയില്‍ തന്നെ അദ്ദേഹം മരിച്ചു. ഭാര്യയും നാലു മക്കളുമുണ്ട്.96 മുതല്‍ 2000 വരെ സ്പീക്കറായും പ്രവര്‍ത്തിച്ചു. അഞ്ചു തവണ എംഎല്‍എയായിരുന്നു. നാലു തവണ ഡിഎംകെ ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും. ഇപ്പോള്‍ എഐഎഡിഎംകെയിലാണ്. 80 മുതല്‍ നേരാവി ടിആര്‍ പട്ടണം നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.