മാഹി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡോ കിരണ്‍ബേദിയുടെ വാട്ട്സ് അപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലസന്ദേശമയച്ച സഹകരണ വകുപ്പ് രജിസ്ട്രാര്‍ ശിവകുമാറിനെ പോലീസ് കസ്റ്റഡിയില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോയ സഹകരണമന്ത്രി കന്തസ്വാമിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാഹി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാഹി ഗവണ്മെന്റ് ഹൗസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് സത്യന് ചാലക്കര ഉദ്ഘാടനം ചെയ്തു. കാട്ടില്‍ ശശിധരന്, പി.ടി.ദേവരാജന്‍, കെ.പി.മനോജ്, കെ.ആഞ്ജനേയന്, കരിക്കുന്നുമ്മേല് സുനി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: