കുരിശുപള്ളിക്കുമുന്‍പില്‍ വെയ്റ്റിംഗ്‌ഷെഡ് നിര്‍മ്മിച്ച് ഡിവൈഎഫ്‌ഐ ഗുണ്ടായിസം

Tuesday 3 January 2017 7:38 pm IST

കല്‍പ്പറ്റ : കുരിശുപള്ളിക്കു മുന്‍ പില്‍ ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിച്ച് ഡിവൈഎഫ്‌ഐ ഗുണ്ടാ യിസം. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ഉടമസ്ഥതയിലുള്ള കുരിശുപള്ളിയുടെ മുന്‍പിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിത്. ബസ് കാത്തിരിപ്പുകേന്ദ്രം എത്രയുംവേഗം മാറ്റി സ്ഥാപി ക്കണമെന്ന് പള്ളി പള്ളി അധികൃതര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ മാനന്തവാടി റോഡില്‍ മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അന്‍പ ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് കുരിശുപള്ളി. ജാതി മത ഭേദമന്യെ ആളുകള്‍ ഇവിടെ ആരാധനക്ക് എത്തുന്നതാണ്. കുരിശുപള്ളിയുടെ ഗേറ്റ് മതില്‍ പുതുക്കി പണിയാന്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചതുമാണ്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം മതിലിനോട് ചേര്‍ന്ന് ഡിവൈഎഫ്‌ഐ ബസ്‌കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുകയും തങ്ങളുടെ അനുവാദം വാങ്ങാതെ മതിലുമായി കാത്തിരിപ്പ് കേന്ദ്രം ബന്ധിപ്പിക്കുകയും ചെയ്യുക യായിരുന്നു. ബസ് കാത്തിരിപ്പ് കുരിശുപള്ളിയുടെ മുന്‍പില്‍ സ്ഥാപിച്ചതിനാല്‍ ഗേറ്റ് മതില്‍ പുതുക്കി പണിയാനോ കാല്‍നടയാത്രക്കാര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഡിവൈഎഫ്‌ഐ സംഘടനയിലെ ഭാരവാഹികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും ബസ്‌കാത്തിരിപ്പ് കേന്ദ്രം മാറ്റി സ്ഥാപിക്കാന്‍ ഇവര്‍ തയാറായില്ല. ഇപ്പോള്‍ ബസ്‌കാത്തിരിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്നതിന് സമീപം മൂന്ന് കെട്ടിടങ്ങള്‍ക്ക് അപ്പുറത്തായി ആര്‍ക്കും ശല്യമില്ലാത്ത സ്ഥലത്ത് പിഡബ്ല്യുഡി ബസ്‌കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയതായാണ് അറിയുന്നത്. എന്നാല്‍ ഇത് വകവെക്കാതെയാണ് ഡിവൈഎഫ്‌ഐ കുരിശുപള്ളിയുടെ മു ന്‍പില്‍ ബസ്‌കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചത്. സിപിഎം നേതാക്കളും ബസ് കാത്തിരിപ്പ് കേന്ദ്രം മാറ്റില്ലെന്ന നിലപാടിലാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി, കല്‍പ്പറ്റ എംഎല്‍എമാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, മീനങ്ങാടി സബ്ഇന്‍സ്‌പെക്ടര്‍, മീനങ്ങാടി പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ജോര്‍ജ് മനയത്ത് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ബേബി പൗലോസ് ഓലിക്കല്‍, ഫാ. കെന്നി ജോണ്‍ മാലിയില്‍, സാബു നീറ്റിന്‍കര, ബിനു മണിയിരിക്കല്‍,