ഇടത്-വലത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ടീയം മറനീക്കി പുറത്തുവന്നിരിക്കുന്നു : ബിജെപി

Tuesday 3 January 2017 7:40 pm IST

മേപ്പാടി : ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നിരോധിച്ചപ്പോള്‍ കാലങ്ങളായി ഇടതും വലതും നടത്തികൊണ്ടിരിക്കുന്ന അഡ്ജസ്റ്റ്‌മെന്റ് രാഷ്ടീയംമറനീക്കി പുറത്ത് വന്നിരിക്കുകയാണെന്ന് ബി ജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍. ബിജെപി മേപ്പാടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. കറന്‍സി നിരോധ നത്തിന്റെ പേരില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനും എതിരായി സഹകരണ മുന്നണിയായി വേണ്ടിയല്ല കള്ളപ്പണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണിവരെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കെ.വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, ശാന്തകുമാരി, ആരോടരാമചന്ദ്രന്‍, ടി.എം.സുബീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.