എസ്‌ഐയും മകനുംചേര്‍ന്ന് പൊതുവഴി അടച്ചതായി പരാതി

Tuesday 3 January 2017 7:42 pm IST

ബത്തേരി : നെന്മേനി ഗ്രാമ പഞ്ചായത്തിലെ പാടിപറമ്പ് കുറുമ്മ കോളനിയിലേക്കുളള പൊതുവഴി കോളനി വാസി യായ ബത്തേരി സബ് ഇന്‍സ്‌പെക്ടറും വൈദ്യുതബോര്‍ഡ് ജീവനക്കാരനായ മകനും ചേര്‍ന്ന് അടച്ചതായി പരാതി. വാഹനത്തില്‍ മണ്ണിറക്കി ഗതാഗതം തടയുകയായിരുന്നു വെന്ന് കോളനി നിവാസികളും നാട്ടുകാരും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. വനവാസി വിഭാഗക്കാരും നിത്യരോഗികളുമായ അഞ്ച് കുടുംബങ്ങളുടെ പുറംലോകവുമായുളള ബന്ധംതടയുകയാണ് ബത്തേരി എസ്‌ഐയും മകനും ചെയ്യുന്നത്. പതിനാറ് വര്‍ഷംമുമ്പ് ഗ്രാമപഞ്ചായത്ത് മെറ്റല്‍പതിച്ച റോഡാണിതെന്നും പത്ര സമ്മേളനത്തില്‍ പങ്കെടുത്ത പാടിപറമ്പ് ചന്ദ്രന്‍, സതീഷ്, വാസു, സതിചന്ദ്രന്‍, രവി എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.