പനവല്ലി ക്ഷീരസംഘത്തില്‍ ലക്ഷങ്ങള്‍ തട്ടിപ്പ്

Tuesday 3 January 2017 7:43 pm IST

കാട്ടിക്കുളം : തിരുനെല്ലി ഗ്രാമപഞ്ചായത്ത് പനവല്ലി ക്ഷീരസംഘത്തിലെ സെക്രട്ടറിയുടെ അറിവോടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി പരാതി. നിലവില്‍ മുപ്പതോളം ജെല്‍ജി ഗ്രൂപ്പുകളാണ് പനവല്ലിയില്‍ പ്രവര്‍ത്തിക്കുന്നത്. പതിനഞ്ചോളം ഗ്രൂപ്പുകള്‍ വേറെയും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരാള്‍ക്ക് പസുവിനെ വാങ്ങിയാല്‍ 50000 രൂപയാണ് നബാര്‍ഡ് ലോണ്‍ നല്‍കുന്നത്. ഇതില്‍ 12000 രൂപ സബ്‌സിഡി ലഭിക്കും. ഒരാള്‍ക്കുപോലും തുക ലഭിച്ചിട്ടില്ല. അംഗങ്ങളുടെ സബ്‌സിഡി തുകയായ ഏകദേശം നാല് ലക്ഷത്തോളം രൂപ സംഘം സെക്രട്ടറിയും ഭാരവാഹികളും ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ തട്ടിയെടുത്തുവെന്നാണ് പരാതി. വിധവയായ ആദിവാസി വീട്ടമ്മയുടെ ഇന്‍ഷൂര്‍ തുക തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് എസ്എംഎസ് ഡിവൈഎസ്പിക്ക് സംഘം സെക്രട്ടറി അജിക്കെതിരെ മാച്ചി പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.