പ്രസാദം ഊട്ട് ഇന്ന്

Wednesday 4 January 2017 10:15 am IST

പുല്‍പ്പളളി : സീതാ-ലവകുശ ക്ഷേത്രത്തിലെ ചുറ്റു വിളക്ക് ആഘോഷങ്ങളിലെ പ്രധാന ഇനങ്ങളില്‍ ഒന്നായ പ്രസാദമൂട്ട് ഇന്ന്( 4 ന്)ഉച്ച പൂജയ്ക്ക് ശേഷം ആരംഭിക്കും. പുരാതന കാലം മുതല്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കബനിയുടെ കര്‍ണ്ണാടക തീര പ്രദേശങ്ങളില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും വിവിധ വനവാസി വിഭാഗങ്ങള്‍ ഇവിടെ എത്താറുണ്ട്. വയനാട്ടിലെ വനവാസി സമൂഹങ്ങളുടെ ഒത്തുചേരല്‍ വേദി കൂടിയാണ് ഈ ചുറ്റു വിളക്ക്. പുരാതന കാലം മുതല്‍ നെല്‍ വയലുകളിലെ വിളവെടുപ്പ് ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ആഘോഷം നടത്തുന്നത്. പ്രസാദം ഊട്ടില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തര്‍ ഇവിടെ വരി നില്‍ക്കാറുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.