ഉടുമ്പന്നൂര്‍: ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ അനധികൃതമായി മണ്ണെടുത്തുകൊണ്ടിരുന്ന ജെസിബിയും ലോറിയും പോലീസ് പിടിച്ചെടുത്തു. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇന്നലെ രാവിലെ പോലീസ് സംഘം സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്. മണ്ണ് മാഫിയ തലവന്‍ മങ്കുഴി എന്ന ചെല്ലപ്പേരിലറിയപ്പെടുന്നയാളുടേതാണ് ജെസിബിയും ലോറിയുമെന്ന് വ്യക്തമായിട്ടുണ്ട്. പിടിച്ചെടുത്ത ലോറിയും ജെസിബിയും വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: