സിപിഎം അക്രമം: നാടെങ്ങും പ്രതിഷേധം

Tuesday 3 January 2017 8:32 pm IST

ആലപ്പുഴ: കാസര്‍കോട് ചീമേനിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി എന്നിവര്‍ക്ക് നേരെ സിപിഎം നടത്തിയ അക്രമത്തിനെതിരെയും അകാരണമായി ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെയും ബിജെപി ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ പ്രതിഷേധ പ്രകടനം നടത്തി. സഹകരണ സംഘങ്ങളിലെ കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയാഞ്ഞതും സ്വന്തം അണികള്‍ കൊഴിഞ്ഞുപോകുന്നത് തടയാന്‍ സാധിക്കാത്തതും മൂലം വിറളിപിടിച്ച സിപിഎം ഗുണ്ടായിസവും പോലീസ് സ്വാധീനവും കള്ളപ്രചരണവും ഉപയോഗിച്ച് സംഘ പ്രസ്ഥാനങ്ങളെ തകര്‍ക്കാമെന്ന് വ്യാമോഹിക്കണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച ബിജെപി ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ പറഞ്ഞു. സംസ്ഥാന സമിതിയംഗങ്ങളായ ആര്‍. ഉണ്ണികൃഷ്ണന്‍, അഡ്വ. രണ്‍ജിത് ശ്രീനിവാസ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, റെജികുമാര്‍, വൈസ് പ്രസിഡന്റുമാരായ ജി. മോഹനന്‍, കെ.ജി. പ്രകാശ്, സെക്രട്ടറിമാരായ കെ.പി. സുരേഷ് കുമാര്‍, സുനില്‍ കുമാര്‍, മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പി.കെ. ഉണ്ണികൃഷ്ണന്‍, വിജേഷ്, ജില്ലാകമ്മറ്റിയംഗം ഉണ്ണികൃഷ്ണ മേനോന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ബിജെപി കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.ആര്‍. സജീവ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ.വി. ഷിജു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മണിക്കുട്ടന്‍ ചേലേക്കാട്, ഷാജി സ്വാമി, യുവമോര്‍ച്ച സംസ്ഥാന സേവാസെല്‍ കണ്‍വീനര്‍ അഡ്വ. സുദീപ് വി. നായര്‍, മണ്ഡലം ഭാരവാഹികളായ കെ.ആര്‍. മോഹന്‍ദാസ്, രമേശ്, മോഹനചന്ദ്രന്‍, രാജുക്കുട്ടി, എ.എന്‍. ഹരിദാസ്, സാബു, ദിനേശന്‍, ഗിരി തുടങ്ങിയവര്‍ സംസാരിച്ചു. സിപിഎം അക്രമത്തിനെതിരെ അമ്പലപ്പുഴയില്‍ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. അമ്പലപ്പുഴ പടിഞ്ഞാറെ നടയില്‍ നിന്നും ആരംഭിച്ച പ്രകടനം കച്ചേരി മുക്കില്‍ സമാപിച്ചു. പ്രതിഷേധ പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ. അനില്‍കുമാര്‍, നേതാക്കളായ എസ്. രമണന്‍, വി. ബാബുരാജ്, അനില്‍ പാഞ്ചജന്യം, ബിജു തുണ്ടില്‍, വി.സി. സാബു, ആര്‍. കണ്ണന്‍, ആര്‍. പ്രസാദ് എന്നിവര്‍ പ്രതിഷേധപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അക്രമത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സിപിഎമ്മിന്റെ നിലപാട് എന്തു വിലകൊടുത്തും തടയുമെന്ന് ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍. കാസര്‍കോട് ചീമേനിയില്‍ ബിജെപി പൊതുസമ്മേളനത്തിന് നേരെ സിപിഎം അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് ചേര്‍ത്തല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ കെ. പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന്‍, സംസ്ഥാന സമിതി അംഗം അഡ്വ.പി.കെ. ബിനോയ്, ജില്ലാ സെക്രട്ടറിമാരായ ടി. സജീവ്‌ലാല്‍, സുമി ഷിബു, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ബി ഷാജി, എസ്. പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. അരൂര്‍ നിയോജ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനവും സമ്മേളനവും പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബി. ബാലാനന്ദ്, സി. മധുസൂദനന്‍, കെ.എന്‍. ഓമന, എന്‍.വി. പ്രകാശന്‍, എസ്. ദിലീപ്കുമാര്‍, സിജേഷ് ജോസഫ്, സ്മിത സിദ്ധാര്‍ഥന്‍, പ്രദീപ്, ശരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.